മലയാളം മിഷൻ കേരളപ്പിറവി ദിനം
text_fieldsമലയാളം മിഷൻ കേരളപ്പിറവി ദിനാഘോഷ പരിപാടിയിൽ ഷംസു പൂക്കോട്ടൂർ സംസാരിക്കുന്നു
ജീസാൻ: മലയാളം മിഷൻ ജീസാൻ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു. ജീസാൻ ടാമറിൻഡ് ഹാളിലായിരുന്നു പരിപാടി. സാംസ്കാരിക സംഗമം ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
താഹ കൊല്ലേത്ത് അധ്യക്ഷത വഹിച്ചു. മാതൃഭാഷ പ്രതിജ്ഞ മലയാളം മിഷൻ മേഖല കോഓഡിനേറ്റർ ഡോ. രമേഷ് മൂച്ചിക്കൽ സദസ്സിന് ചൊല്ലിക്കൊടുത്തു. സലാം കൂട്ടായി, സിറാജ് പുല്ലൂരാംപാറ, നാസർ ചേലേമ്പ്ര, അനസ് ജൗഹരി, ഡോ. ജോ വർഗീസ്, ജോർജ് തോമസ് എന്നിവർ സംസാരിച്ചു.
സജീർ കൊടിയത്തൂർ സ്വാഗതവും ട്രഷറർ ഡോ. ഷഫീഖ് റഹ്മാൻ തോട്ടോളി നന്ദിയും പറഞ്ഞു. ഹർഷാദ് അമ്പായക്കുന്നുമ്മൽ അവതാരകനായിരുന്നു.
സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ സൗദിഅറേബ്യ ചാപ്റ്റർ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പി.എസ്.തീർഥ, രണ്ടാം സ്ഥാനം നേടിയ ഖദീജ താഹ എന്നിവരെ ആദരിച്ചു. ഷംസു പൂക്കോട്ടൂർ, ഡോ.ജോ വർഗീസ്, സജീർ കൊടിയത്തൂർ എന്നിവർ പ്രശംസാ ഫലകവും സർട്ടിഫിക്കറ്റുകളും കൈമാറി. രശ്മി സത്യൻ, എം.കെ.ഓമനക്കുട്ടൻ, വർഗീസ് കോശി, സലിം മൈസൂർ, ഡോ. രമേഷ് മൂച്ചിക്കൽ, കുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സാധിക വിജീഷ്, പി.എസ് തീർഥ, ഖദീജ താഹ, ഫാത്തിമ റിദ, സാൻവിക, ഫാത്തിമ റിയ, ഫാത്തിമ സുഹ്റ എന്നിവർ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. സംഘനൃത്തം, നാടോടി നൃത്തം, കവിതാലാപനം, പ്രംസംഗം തുടങ്ങിയ പരിപാടികളും അരങ്ങേറി.
മലയാളം മിഷൻ വിദ്യാർഥികളായ നൂറ ഷംസു പൂക്കോട്ടൂർ, ഹൈസിൻ മുഹമ്മദ് നജീബ്, ആഷർ സയാൻ, അസീം റയാൻ, ഫഹ്മീസ്, ജെർമിയ ജോർജ്ജ്, സാൻവിക എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

