മലയാളം മിഷൻ എഴുത്തോല പഠനകേന്ദ്രം പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsനജ്റാൻ എഴുത്തോല പഠനകേന്ദ്രം പ്രവേശനോത്സവ, റിപ്ലബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത കുട്ടികളും രക്ഷിതാക്കളും
നജ്റാൻ: മലയാളം മിഷൻ സൗദി ചാപ്റ്റർ അബഹ മേഖല നജ്റാൻ എഴുത്തോല പഠനകേന്ദ്രം പ്രവേശനോത്സവവും റിപ്ലബ്ലിക് ദിനാഘോഷവും സംഘടിപ്പിച്ചു. നജ്റാനിലെ മറീന റിസോർട്ടിൽ വെച്ച് നടന്ന പരിപാടി മലയാളം മിഷൻ സൗദി ചാപ്റ്റർ അംഗവും, പ്രതിഭ രക്ഷാധികാരിയുമായ ഷാനവാസ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്റെ പ്രാധാന്യത്തെക്കുറിച്ചും പാഠ്യപദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രതിഭ സാംസ്കാരിക വേദി ജനറൽ സെക്രട്ടറി ആദർശ് അധ്യക്ഷത വഹിച്ചു.
എഴുത്തോല പഠനകേന്ദ്രം പ്രധാന അധ്യാപകൻ നെൽസൺ പ്രവേശനോത്സവത്തിൽ എത്തിച്ചേർന്ന വിദ്യാർഥികളെ സ്വീകരിച്ചു കൊണ്ട് റിപ്ലബ്ലിക് ദിന സന്ദേശം നൽകി.
അധ്യാപകരായ രമ്യ, സുമയ്യ, ഷിഫ്ന എന്നിവർ ഭാഷ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും വിദ്യാർഥികളുടെ കലാപരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ കേരളപിറവി ദിനാഘോഷവും, ക്രിസ്തുമസ്, പുതുവർഷം, റിപ്ലബ്ലിക് ദിനാഘോഷവും കവിതകൾ, നാടൻ പാട്ടുകൾ, പ്രസംഗം, നൃത്തങ്ങൾ, പ്രച്ചന്ന വേഷങ്ങൾ തുടങ്ങിയ വിവിധ കലാപരിപാടികളോടെ അരങ്ങേറി.
നജ്റാനിലെ മ്യൂസിക്കൽ ബാൻഡ് ആയ നിലാനക്ഷത്രയുടെ ഗാനസന്ധ്യയും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. നിലാനക്ഷത്ര മ്യൂസിക്കൽ ബാൻഡിനുള്ള ആദരവായി പ്രതിഭ പ്രസിഡന്റ് സജീവനും എഴുത്തോല പഠനകേന്ദ്രം പ്രധാന അധ്യാപകൻ നെൽസണും ചേർന്ന് ഉപഹാരം കൈമാറി. പ്രതിഭ പ്രസിഡന്റ് സജീവ് സ്വാഗതവും കൺവീനർ ശ്രീരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

