Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി മലയാളികൾക്കായി...

സൗദി മലയാളികൾക്കായി മലയാളം മിഷൻ മത്സരങ്ങൾ

text_fields
bookmark_border
സൗദി മലയാളികൾക്കായി മലയാളം മിഷൻ മത്സരങ്ങൾ
cancel

റി​യാ​ദ്: മ​ല​യാ​ളം മി​ഷ​ൻ സൗ​ദി അ​റേ​ബ്യ ചാ​പ്റ്റ​ർ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം, ഓ​ണം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു. മ​ല​യാ​ളം മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടാ​തെ സൗ​ദി​യി​ലെ എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം എ​ന്ന​താ​ണ് ആ​ഗ​സ്​​റ്റ് മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത.

ഓ​ണം വി​ഷ​യ​മാ​ക്കി ചി​ത്ര​ര​ച​ന മ​ത്സ​ര​വും ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ൾ, സം​ഭ​വ​ങ്ങ​ൾ എ​ന്നി​വ ആ​സ്‌​പ​ദ​മാ​ക്കി പ്ര​ച്ഛ​ന്ന​വേ​ഷ​മ​ത്സ​ര​വു​മാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ക. നി​ല​വി​ൽ സൗ​ദി​യി​ൽ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി വി​ഭാ​വ​നം ചെ​യ്ത​താ​ണ് ഫാ​മി​ലി ക്വി​സ്. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്ര​മാ​ണ് ഫാ​മി​ലി ക്വി​സിെൻറ വി​ഷ​യം. ചി​ത്ര​ര​ച​ന, പ്ര​ച്ഛ​ന്ന​വേ​ഷ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രി​ക്കു​ക. 10 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും 11 മു​ത​ൽ 17 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലു​മാ​യി​രി​ക്കും.

സൃ​ഷ്്ടി​ക​ൾ ആ​ഗ​സ്​​റ്റ്​ 20 നോ ​അ​തി​നു മു​േ​മ്പാ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന ഓ​ൺ​ലൈ​ൻ ഫോ​റ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. വെ​ർ​ച്വ​ൽ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ഫാ​മി​ലി ക്വി​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ്രാ​യ​പ​രി​ധി​യി​ല്ല. ഒ​രു കു​ടും​ബം ഒ​രു ടീ​മാ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ആ​ഗ​സ്​​റ്റ് ​20 ആ​ണ്.

ആ​ഗ​സ്​​റ്റ് 27, 28 തീ​യ​തി​ക​ളി​ൽ ഫാ​മി​ലി ക്വി​സി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ ചി​ത്ര​ര​ച​ന, പ്ര​ച്ഛ​ന്ന​വേ​ഷ​മ​ത്സ​ര​ങ്ങ​ളു​ടെ​യും ഫ​ലം പ്ര​ഖ്യാ​പി​ക്കും. വി​ജ​യി​ക​ൾ​ക്ക് മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സാ​ക്ഷ്യ​പ​ത്രം ന​ൽ​കും. വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും അ​പേ​ക്ഷാ ഫോ​റ​ത്തി​നും 0582503001, 0576481545, 0533175898 എ​ന്നീ വാ​ട്​​സാ​പ്​ ന​മ്പ​റു​ക​ളി​ലോ mmissionksa@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MissionSaudi Malayalees
News Summary - Malayalam Mission Competitions for Saudi Malayalees
Next Story