Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മ​ല​യാ​ള നാ​ട​ക...

‘മ​ല​യാ​ള നാ​ട​ക വേ​ദി’​ക്ക്​ ദ​മ്മാ​മി​ൽ തു​ട​ക്കം

text_fields
bookmark_border
‘മ​ല​യാ​ള നാ​ട​ക വേ​ദി’​ക്ക്​ ദ​മ്മാ​മി​ൽ തു​ട​ക്കം
cancel
camera_alt

 മ​ല​യാ​ള നാ​ട​ക വേ​ദി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ബി​ജു ക​ല്ലു​മ​ല നി​ർ​വ​ഹി​ക്കു​ന്നു

Listen to this Article

ദ​മ്മാം: പ്ര​വാ​സ​ലോ​ക​ത്ത് നാ​ട​ക​ക​ല​യെ പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പ​വ​ത്​​ക​രി​ച്ച ‘മ​ല​യാ​ള നാ​ട​ക വേ​ദി’​ക്ക് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ തു​ട​ക്ക​മാ​യി. ദ​മ്മാം റോ​സ് ഗാ​ർ​ഡ​ൻ റ​സ്​​റ്റോ​റ​ൻ​റ്​ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​നി​മ നി​ർ​മാ​താ​വും സാ​ഹി​ത്യ​കാ​ര​നു​മാ​യ മ​ൻ​സൂ​ർ പ​ള്ളൂ​ർ സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ബി​ജു ക​ല്ലു​മ​ല നാ​ട​ക വേ​ദി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. സൗ​ദി മ​ല​യാ​ളി സ​മാ​ജം ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ മാ​ലി​ക് മ​ക്ബൂ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ നാ​ട​ക പ്രേ​മി​ക​ളെ ഒ​ന്നി​പ്പി​ച്ച് പ്ര​ഫ​ഷ​ന​ൽ നാ​ട​ക​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ പ​രീ​ക്ഷ​ണ നാ​ട​ക​ങ്ങ​ൾ, ല​ഘു​നാ​ട​ക​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ നാ​ട​ക​ങ്ങ​ൾ എ​ന്നി​യാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. കൂ​ടാ​തെ നാ​ട​ക ശി​ല്പ​ശാ​ല​ക​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​മ​ല​യാ​ള നാ​ട​ക വേ​ദി പ്ര​സി​ഡ​ൻ​റ്​ ഷാ​ജി മ​തി​ല​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ഉ​തു​പ്പ് സം​ഘ​ട​ന​യു​ടെ ക​ർ​മ​പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, ന​ജ്മു​സ​മ​ൻ കു​ള​ങ്ങ​ര​ത്തൊ​ടി, ഡോ. ​സി​ന്ധു ബി​നു, ലീ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ, ന​വാ​സ് ചൂ​നാ​ട​ൻ, ഷ​ഹ്‌​ന, ബി​നു കു​ഞ്ഞ്, സ​തീ​ഷ്കു​മാ​ർ ജു​ബൈ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ല്യാ​ണി ബി​നു പ്രാ​ർ​ഥ​നാ​ഗീ​തം ആ​ല​പി​ച്ചു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ മ​നാ​ഫ് പാ​ല​ക്കാ​ട്‌, ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി അ​ൻ​ഷാ​ദ് ത​ക​ടി​യേ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ന​വാ​സ്, വി​നോ​ദ് കു​ഞ്ഞു, വി​നോ​ദ്, ലാ​ൽ​ജി വ​ർ​ഗീ​സ്, അ​നി​ൽ ട്രി​വാ​ൻ​ഡ്രം, റു​ബീ​ന അ​ൻ​ഷാ​ദ്, മി​നി ജോ​സ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് മു​ത്ത​ലീ​ഫ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റോ​ബി​ൻ ടൈ​റ്റ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ ഹു​സൈ​ൻ ച​മ്പോ​ളി​ൽ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammammalayalam dramaSaudi Newsgulf news malayalam
News Summary - 'Malayalam Drama Stage' begins in Dammam
Next Story