റിയൽ എഫ്.സി ജഴ്സി പ്രകാശനം ചെയ്തു ജിസാനിലെ കായിക രംഗത്ത് സജീവമായി മലയാളി ക്ലബ്ബ്
text_fieldsജിസാൻ റിയൽ എഫ്.സി ക്ലബ്ബിെൻറ ജഴ്സി പ്രകാശനം ഹാരിസ് കല്ലായിയും സുബീർ പരപ്പൻപോയിലും ചേർന്ന് നിർവഹിക്കുന്നു
ജിസാൻ: ജിസാൻ സൂഖ്ദാഖിലി ആസ്ഥാനമായി കല, കായിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന മലയാളി കൂട്ടായ്മയായ റിയൽ എഫ്.സി പുതിയ ഫുട്ബാൾ ജഴ്സി പുറത്തിറക്കി. സൂഖ്ദാഖിലിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് ചെയർമാൻ ഹാരിസ് കല്ലായിയും സെക്രട്ടറി സുബീർ പരപ്പൻപോയിലും ചേർന്ന് പ്രകാശന കർമം നിർവഹിച്ചു. ഇബ്തിലാൽ സ്വീറ്റ്സ് ആണ് ടീമിന് വേണ്ടിയുള്ള ജഴ്സി സ്പോൺസർ ചെയ്തത്.2006ൽ രൂപവത്കരിച്ച ഈ ക്ലബ്ബ് ഇതിനോടകം നിരവധി ടൂർണമെന്റുകളിൽ പങ്കെടുകയും ശ്രദ്ധേയമായ ഒട്ടനവധി ട്രോഫികൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
ഫുട്ബാളിന് പുറമെ വോളിബോൾ രംഗത്തും ക്ലബ്ബിെൻറ ടീം മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ചടങ്ങിൽ ക്ലബ്ബ് അംഗങ്ങളായ മുസാഫിർ മുക്കം, അക്ബർ പറപ്പൂർ, പി.എ. സലാം പെരുമണ്ണ, സത്താർ പൂക്കോട്ടൂർ, ജംഷി വാഴക്കാട്, സ്വാലിഹ് ചെമ്മാട്, റാഫി ചെമ്മാട്, നുഫൈൽ, മുഫീദ് കോഴിക്കോട്, കരീം കപ്പൂർ, ബഷീർ കരിഞ്ചാപ്പാടി, നാസർ കൊല്ലം, റാസിഖ് പതിനാറുങ്ങൽ, മുഹമ്മദലി പഴയന്നൂർ, സഹദ് മൂന്നിയൂർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

