മക്കയിൽ വാഹനാപകത്തിൽ മലയാളി ഉംറ തീർത്ഥാടക മരിച്ചു

14:45 PM
19/01/2020

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉംറ തീർത്ഥാടക മരിച്ചു. മലപ്പുറം കോട്ടക്കൽ ഇന്ത്യനൂർ കോട്ടൂർ സ്വദേശി ജമീല എടത്തടത്തിൽ (55) ആണ് മരിച്ചത്. മക്കയിലെ ജബലുന്നൂർ സന്ദർശിക്കാൻ പോയ തീർത്ഥാടകരുടെ ഇടയിലേയ്ക്ക് കാർ പാഞ്ഞുകയറിയാണ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

 

ബക്ക ഉംറ സർവീസ് ഗ്രൂപ്പിൽ എത്തിയവരായിരുന്നു ഇവർ. പരേതനായ മുഹമ്മദ്‌ കുട്ടി ആണ് ജമീലയുടെ ഭര്‍ത്താവ്. മക്കൾ: സുഹൈൽ, ബുഷ്‌റ.

Loading...
COMMENTS