മലേഷ്യയിൽ കുടുങ്ങിയ സൗദി പൗരന്മാരുടെ ആദ്യ സംഘം ദമ്മാമിലെത്തി
text_fieldsദമ്മാം: കോവിഡ്-19 രോഗ വ്യാപനത്തോടെ വ്യോമഗതാഗതം നിലച്ചതിനാൽ മലേഷ്യയിൽ കുടുങ്ങിയ സൗ ദി പൗരന്മാരുടെ ആദ്യസംഘം ദമ്മാമിലെത്തി.
മലേഷ്യയിലെ ക്വാലാലമ്പൂരിൽനിന്നും പുറപ ്പെട്ട വിമാനം ശനിയാഴ്ചയാണ് ദമ്മാമിലെ കിങ് ഫഹദ് വിമാനത്താവളത്തിലിറങ്ങിയത്.
കോവിഡ് സംബന്ധമായ എല്ലാ പരിശോധനകൾക്കും ശേഷമാണ് ഇവരുടെ യാത്ര ഉറപ്പുവരുത്തിയത്. യാത്രയിലും പരമാവധി അകലം പാലിക്കാനുള്ള സംവിധാനമൊരുക്കി. ദമ്മാമിലെത്തിയ ശേഷവും ശരീര താപനില പരിശോധിച്ചു.
യാത്രക്കാരെ വിമാനത്താവളത്തിൽനിന്ന് നേരിട്ട് രണ്ടാഴ്ചക്കാലത്തെ സമ്പർക്ക വിലക്കിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
യാത്രക്കാരെ സ്വീകരിക്കാൻ വിവിധ മന്ത്രാലയ പ്രതിനിധികൾ വിമാനത്താവളത്തിലുണ്ടായിരുന്നു. വിമാനത്തിൽ 219 ആളുകളാണ് എത്തിയത്.