Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലസ്​ ജയിലിൽ...

മലസ്​ ജയിലിൽ തീപിടിത്തം: മൂന്ന്​ മരണം

text_fields
bookmark_border
മലസ്​ ജയിലിൽ തീപിടിത്തം: മൂന്ന്​ മരണം
cancel

റിയാദ്: മലസ്​ ജയിലിൽ പ്രതികളെ പാർപ്പിച്ചിരിക്കുന്ന വാർഡിന്​ തീപിടിച്ച്​ മൂന്ന്​ മരണം. അന്തേവാസികളായ 21 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. മരിച്ചവരും പരിക്കേറ്റവരും സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. റിയാദ്​ നഗരത്തി​​െൻറ സെൻട്രൽ ഡിസ്​ട്രിക്​റ്റായ മലസിലെ ജയിലിൽ വ്യാഴാഴ്​ച പുലർച്ചെയാണ്​ തീപിടിത്തമുണ്ടായതെന്ന്​ സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു​.

തീപിടിത്തമുണ്ടായ ഉടൻ ജയിൽ അധികൃതർ രക്ഷാപ്രവർത്തനം നടത്തുകയും തടവുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും പരിക്കേറ്റവരെ അടിയന്തര ശുശ്രൂഷകൾ നൽകി ശുമൈസിയിലെ കിങ്​ സഉൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തു. സമീപത്തെ മറ്റു വാർഡുകളിലേക്കും കെട്ടിടങ്ങളിലേക്കും പടർന്നുപിടിക്കുന്നതിന്​ മുമ്പ്​ സിവിൽ ഡിഫൻസി​​െൻറ അഗ്​നിശമന സേനാ യൂനിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

തീപിടിത്തത്തി​​െൻറ ഉറവിടം വ്യക്തമല്ല. കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ജയിൽ വകുപ്പ് വക്താവ് മേജർ ജനറൽ അയ്യൂബ് ബിൻ ഹിജാബ്​ ബിൻ നഖീത്ത് അറിയിച്ചു. മരിച്ചവരും പരിക്കേറ്റവരും ഏത്​ രാജ്യക്കാരാണെന്ന്​ വ്യക്തമല്ല. ഇന്ത്യാക്കാരടക്കം മിക്ക രാജ്യങ്ങളിൽ നിന്നുള്ളവരും സ്വദേശി പൗരന്മാരും ആയിട്ടുള്ള കേസ്​ പ്രതികളെ പാർപ്പിക്കുന്ന പ്രധാനപ്പെട്ട ജയിലുകളിലൊന്നാണ്​ മലസിലേത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsMalas Jail Fire
News Summary - Malas Jail Fire-Gulf News
Next Story