Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് റ​മ​ദാ​ൻ പ്ര​ശ്നോ​ത്ത​രി സ​മാ​പി​ച്ചു

text_fields
bookmark_border
മ​ല​ർ​വാ​ടി വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് റ​മ​ദാ​ൻ പ്ര​ശ്നോ​ത്ത​രി സ​മാ​പി​ച്ചു
cancel
camera_alt

മ​ല​ർ​വാ​ടി സൗ​ദി വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ


ജി​ദ്ദ: മ​ല​ർ​വാ​ടി സൗ​ദി വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം. ഫെ​ബ്രു​വ​രി 20 മു​ത​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ന്നു​വ​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഗ്രാ​ൻ​ഡ് ഫൈ​ന​ൽ ഇ​മാം ബു​ഖാ​രി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്നു. ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​ഭ​ക​ൾ​ക്കാ​യി ബ​ഡ്‌​സ്, കി​ഡ്‌​സ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ എ​ന്നീ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ൽ ഹൈ​ബ്രി​ഡ് മോ​ഡി​ലാ​യി​രു​ന്നു ഫൈ​ന​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ജി​ദ്ദ, യാം​ബു, ത​ബൂ​ക്ക്, മ​ക്ക, ഖ​മീ​സ് മു​ഷൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ ഒ​രേ​സ​മ​യം മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ജി​ദ്ദ​യി​ൽ ഫ​വാ​സ്, ജൂ​ന ഖ​ലീ​ൽ, സു​മ​യ്യ സ​ക​രി​യ, റ​നീ​ഷ അ​സ്ക​ർ, ദി​ൽ​ഷാ വാ​ഹി​ദ്, അ​ബ്ദു​ർ​റ​ഹ്മാ​ൻ എ​ന്നി​വ​രും മ​റ്റു ന​ഗ​ര​ങ്ങ​ളി​ൽ നൗ​ഷാ​ദ് മൂ​സ, ഫാ​ൻ​സി സി​റാ​ജ്, മു​ന അ​നീ​സ്, മെ​ഹ​റു​ന്നീ​സ എ​ന്നി​വ​രും മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു. ഇ​ൽ​ഹാം, ഇ​സ്സ, അ​ഷ്ഫാ​ഖ്, അ​ർ​ഹാം, റ​സീ​ൻ, ഇ​സ്യാ​ൻ, നു​ഹ, ആ​ഹി​ൽ, ഇ​സ്‌​ന, ഷെ​സി​ൻ, ന​ശ്‌​വ, മു​സ്ഹ​ബ് എ​ന്നി​വ​ർ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ൽ ജേ​താ​ക്ക​ളാ​യി. പ്ര​വി​ശ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നാ​നൂ​റോ​ളം കു​ട്ടി​ക​ളാ​ണ് ഓ​ൺ​ലൈ​ൻ പ്ര​ശ്നോ​ത്ത​രി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ദി​വ​സേ​ന ശ​രി​യു​ത്ത​രം ന​ൽ​കി​യ​വ​രി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ‘ഡെ​യി​ലി ക്വി​സ്’ വി​ജ​യി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ കൈ​മാ​റി. മ​ല​ർ​വാ​ടി പ്രൊ​വി​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ കെ.​എം അ​നീ​സ്, ത​നി​മ വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് ന​ജ്മു​ദ്ദീ​ൻ, പ്രൊ​വി​ൻ​സ് വ​നി​താ പ്ര​സി​ഡ​ന്റ് ത​സ്‌​നീം നി​സാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Malarwadi Western Province Ramadan Quiz concludes
Next Story