ജുബൈലിൽ കുരുന്നുകൾക്കായി മലർവാടി ‘നൂറുൽ ഈദ്’ സംഗമം
text_fieldsമലർവാടി ജുബൈൽ ‘നൂറുൽ ഈദ്’ സംഗമം
ജുബൈൽ: പ്രവാസലോകത്തെ കുരുന്നുകൾക്കായി മലർവാടി ജുബൈൽ ചാപ്റ്റർ ‘നൂറുൽ ഈദ്’ എന്ന ശീർഷകത്തിൽ ഈദ് ആഘോഷ സംഗമം സംഘടിപ്പിച്ചു. ജുബൈൽ ദിവാൻ കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ നിരവധി കുട്ടികളാണ് പങ്കെടുത്തത്.
റിദ മെഹ്റിൻ, റിഫ നുറീൻ എന്നിവരുടെ ഖിറാഅത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പ്രമുഖ ലൈഫ് കോച്ച് സഫയർ മുഹമ്മദ് കുട്ടികൾക്കായി ഈദ് സന്ദേശം കൈമാറി. കുരുന്നുകളുടെ സർഗാത്മകതയും കലാവിരുതും തൊട്ടറിഞ്ഞ പരിപാടിയിൽ, കുട്ടികൾ സ്വയം തയ്യാറാക്കിയ മനോഹരമായ ഈദ് കാർഡുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്കും വനിതകൾക്കുമായി ഡിസൈനർമാർ ഒരുക്കിയ മെഹന്ദി കോർണറും ചടങ്ങിെൻറ പ്രധാന ആകർഷണമായി മാറി.
മലർവാടി റമദാൻ മാസത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നിർവഹിച്ചു.
തനിമ സാംസ്കാരിക വേദി ജുബൈൽ പ്രസിഡൻറ് മുഹമ്മദലി തളിക്കുളം, മലർവാടി കോഓഡിനേറ്റർമാർ നിയാസ് നാരകത്ത്, അസിസ്റ്റൻറ് കോഓഡിനേറ്റർ റഫീന നസീബ്, മെൻറർമാരായ ഷിബിന മക്കാർ, സഹീറ, ഷബു നിഷാദ്, ഫിദ നസീഫ, ഫാസില റിയാസ്, ഡോ. ആയിഷ, സമ്രീന തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിപാടിക്ക് നൗറീൻ നസീബ് സ്വാഗതവും റസിൻ റഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

