മലർവാടി മക്ക സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
text_fieldsമലർവാടി മക്കയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽനിന്ന്
മക്ക: മലർവാടി മക്ക സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അസീസിയ തനിമ സെന്ററിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, ക്വിസ് പ്രോഗ്രാമുകൾ എന്നിവ നടന്നു.
മക്ക മലർവാടി കോഓഡിനേറ്റർ മുന അനീസ് കുട്ടികളോട് സംവദിച്ചു. അസി. കോഓഡിനേറ്റർ ഖമറുന്നീസ സ്വാതന്ത്ര്യദിന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകി. ജൂനിയർ വിഭാഗം ക്വിസ് മത്സരത്തിൽ ഹനിയ അനീസ്, ഹയ നജാത്ത്, റിസ്വാൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സോഹൻ, ഹനിൻ അനീസ്, ഇബ്രാഹിം എന്നിവർ സമ്മാനങ്ങൾ നേടി. റമദാനുമായി ബന്ധപ്പെട്ട് നടന്ന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ജമാഅത്തെ ഇസ്ലാമി കോട്ടയം ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ കരീം, തനിമ മക്ക സോണൽ ആക്ടിങ് പ്രസിഡന്റ് അബ്ദുൽ നാസർ എന്നിവർ നൽകി. മുന, ഖമറുന്നീസ, ഷാനിബ, സഫീർ, സാബിത്ത്, അനീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

