മലർവാടി കുടുംബ സംഗമം സംഘടിപ്പിച്ചു
text_fieldsമദീനയിൽ മലർവാടി സംഘടിപ്പിച്ച കുടുംബസംഗമത്തിൽ പങ്കെടുത്തവർ
മദീന: മലർവാടി ബാലസംഘം മദീന യൂനിറ്റിന് കീഴിൽ കുടുംബസംഗമം സംഘടിപ്പിച്ചു. മലർവാടി, ടീൻ ഇന്ത്യ സംസ്ഥാന സമിതിയംഗം കെ.പി. അബ്ദുറഹ്മാൻ മമ്പാട് കുട്ടികളുമായി സംവദിച്ചു. വ്യക്തിത്വവികാസത്തിനുള്ള അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി കുടുംബത്തിനും സമൂഹത്തിനും കൂടുതൽ നന്മ ചെയ്യാനും സാമൂഹിക ഐക്യവും സൗഹാർദവും നിലനിർത്താനും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടിലും പ്രവാസലോകത്തും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളുടെ കഴിവുകൾ വളർത്താൻ രംഗത്തുള്ള മലർവാടി ബാലസംഘവുമായി കൂടുതൽ ഹൃദയബന്ധം ഉണ്ടാക്കിയെടുക്കാൻ കുട്ടികൾ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിമ മദീന ഏരിയ പ്രസിഡന്റും മലർവാടി രക്ഷാധികാരിയുമായ ജഅ്ഫർ എളമ്പിലാക്കോട് അധ്യക്ഷത വഹിച്ചു. ബഷീർ കോഴിക്കോടൻ ആശംസ നേർന്നു. ഗായിക തൻസീമ മൂസ ഗാനമാലപിച്ചു. മലർവാടി യാംബു, മദീന സോണൽ കോഓഡിനേറ്റർ മൂസ മമ്പാട് സ്വാഗതവും മദീന ഏരിയ കോഓഡിനേറ്റർ അഷ്‌കർ കുരിക്കൾ നന്ദിയും പറഞ്ഞു. വഫ റിയാസ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

