മലർവാടി ദമ്മാം സോൺ ഫാമിലി: ഫോർ എവർ നെസ്റ്റ് കുട്ടികളുടെ സംഗമം
text_fieldsമലർവാടി പരിപാടിയിൽ സുബൈർ പുല്ലാളൂർ കുട്ടികളോട് സംവദിക്കുന്നു
ദമ്മാം: മലർവാടി ദമ്മാം സോൺ ‘ഫാമിലി: ഫോർ എവർ നെസ്റ്റ്’ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. ദമ്മാം ബദർ റബീഅ ഹാളിൽ നടന്ന ചടങ്ങിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഗ്രാൻഡ് പാരന്റ്സിനെ കുറിച്ച് സംസാരിക്കാനുള്ള ‘വിസ്പർസ് ഓഫ് ദി പാസ്റ്റ്’ കുട്ടികൾക്ക് നവ്യാനുഭവമായി. സുബൈർ പുല്ലാളൂർ കുട്ടികളോട് സംവദിച്ചു. കുടുംബബന്ധങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന ഷോർട്ട് ഫിലിമും ചടങ്ങിൽ പ്രദർശിപ്പിച്ചു. റമദാൻ ജേണലിന്റെ പ്രകാശനം അമീന അമീൻ നസ നൗഫലിന് നൽകി നിർവഹിച്ചു. ജോഷി ബാഷ റമദാൻ ജേർണലിനെക്കുറിച്ച് വിശദീകരിക്കുകയും മെഹബൂബ് ഫാമിലി ട്രീ തയാറാക്കൽ വിശദീകരിച്ചു.
മലർവാടി മുമ്പ് സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനവിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. മലർവാടി ദമ്മാം സോൺ കോഓഡിനേറ്റർ കബീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. നജ്ല സാദത്ത്, അമീന അമീൻ, നൂജുമ കബീർ, സജ്ന ഷക്കീർ, ജസീറ അയ്മൻ, ജസീറ ഫൈസൽ, ഫിദ അബ്ദുൽ അസീസ്, നുസ്റിയ, സിനി, നജ്ല ഹാരിസ് എന്നിവർ നേതൃത്വം നൽകി. ഇഫ ആമിന അവതാരകയായി. പരിപാടിയിൽ നസ നൗഫൽ ഖിറാഅത്ത് നടത്തി. സിദ്ദീഖ് ആലുവ, ലിയാഖത് ആൻഡ് ഉബൈദ് മണാട്ടിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. കുടുംബബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ അവസരമൊരുക്കിയ സംഗമം കുട്ടികൾക്ക് അവിസ്മരണീയ അനുഭവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

