തബൂക്കിൽ മലർവാടി ബാലോത്സവം ശ്രദ്ധേയമായി
text_fieldsതബൂക്കിൽ മലർവാടി ബാലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ
തബൂക്ക്: കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും സാമൂഹികാവബോധവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി മലർവാടി ബാലസംഘം തബൂക്കിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ബാലോത്സവം ശ്രദ്ധേയമായി. 150ഓളം കുട്ടികൾ 32 ഇനങ്ങളിലായി വിവിധ കലാ, കായിക പരിപാടികൾ അവതരിപ്പിച്ചു. ആവേശകരമായ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളോട് 'ബാലൻസിങ് പാരന്റിങ്' എന്ന വിഷയത്തിൽ ഉമ്മർ ഫാറൂഖ് പാലോട് സംസാരിച്ചു.
അൽ വാലിയ ഓഡിറ്റോറിയത്തിൽ നടന്ന സമാപന പരിപാടി തനിമ ജിദ്ദ സൗത്ത് സോൺ പ്രസിഡൻറ് സഫറുല്ല മുല്ലോളി ഉദ്ഘാടനം ചെയ്തു.തബൂക്ക് മേഖല പ്രസിഡന്റ് സിറാജ് എറണാകുളം അധ്യക്ഷത വഹിച്ചു.പ്രവാസി വെൽഫെയർ സൗദി വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഉമ്മർ ഫാറൂഖ് പാലോട് മുഖ്യ പ്രഭാഷണം നടത്തി.
വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകളെ പ്രതിനിധാനം ചെയ്ത് ആഷിക് കൊണ്ടോട്ടി (കെ.എം.സി.സി), ലാലു ശൂരനാട് (ഒ.ഐ.സി.സി), ഷാജഹാൻ (ഇന്ത്യൻ സോഷ്യൽ ഫോറം), ഉബൈസ് (മാസ്സ്), ഷമീർ കണ്ണൂർ (പ്രവാസി വെൽഫെയർ), സമിയത്ത് ഹാഷിം (തനിമ വനിത വേദി) എന്നിവർ സംസാരിച്ചു. തനിമ തബൂക്ക് മേഖല സെക്രട്ടറി ഹാഷിം കണ്ണൂർ സ്വാഗതവും നൗഷാദ് മങ്കട നന്ദിയും പറഞ്ഞു.
സാമൂഹിക സേവന രംഗത്തെ സംഭാവനകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന സിറാജ് എറണാകുളത്തിനെയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ബത്തൂൽ സിറാജിനെയും തനിമ സൗത്ത് സോൺ ഉപഹാരം നൽകി ആദരിച്ചു.മലർവാടി കോഓഡിനേറ്റർ ഫെൻസി സിറാജ്, നൗഷാദ്, ഷിഹാസ്, നൗഷാദ് കൊടുങ്ങല്ലൂർ, ഷാൻ, ലബീബ്, അയ്യൂബ്, എം.സി. ബഷീർ, ബഷീർ കുന്നക്കാവ്, ശരീഫ് വണ്ടൂർ, ശിഹാബ്, രേഷ്മ അഹദ്, ജസീല, സൽമ, ഖമറുന്നിസ, ഷാനിത എന്നിവർ മത്സരങ്ങൾക്കും പരിപാടികൾക്കും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

