Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ​ർ​ഗ​വി​സ്മ​യം തീ​ർ​ത്ത് മ​ല​ർ​വാ​ടി അ​ൽ ഖോ​ബാ​ർ ഈ​സ്റ്റ് ‘സ്പാ​ർ​ക്കി​ൾ 2026’

text_fields
bookmark_border
സ​ർ​ഗ​വി​സ്മ​യം തീ​ർ​ത്ത് മ​ല​ർ​വാ​ടി അ​ൽ ഖോ​ബാ​ർ ഈ​സ്റ്റ് ‘സ്പാ​ർ​ക്കി​ൾ 2026’
cancel

അ​ൽ ഖോ​ബാ​ർ : സൗ​ദി ദേ​ശീ​യ ദി​നം, ഗാ​ന്ധി ജ​യ​ന്തി, അ​ന്താ​രാ​ഷ്ട്ര പ്ര​കൃ​തി​ദു​ര​ന്ത ല​ഘൂ​ക​ര​ണ ദി​നം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് മ​ല​ർ​വാ​ടി ബാ​ല​സം​ഘം അ​ൽ ഖോ​ബാ​ർ ഈ​സ്റ്റ് 'സ്പാ​ർ​ക്കി​ൾ 2026’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ കു​ട്ടി​ക​ളു​ടെ സ​ർ​ഗ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​ല​ർ​വാ​ടി അ​ൽ ഖോ​ബാ​ർ ഈ​സ്റ്റ് സോ​ണ​ൽ പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ ക​യ്പ​മം​ഗ​ലം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ പ്ര​സി​ഡ​ന്റ് റ​സീ​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. കു​ട്ടി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മി​ന ക​ല്ലു​ങ്ങ​ൽ ഇ​ൻ​ട്രാ​ക്ടീ​വ് സെ​ഷ​ൻ ന​യി​ച്ചു.

തു​ട​ർ​ന്ന് സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​റ​ബി​ക് നൃ​ത്ത-​സം​ഗീ​ത വി​രു​ന്നു​ക​ളും ആ​ക്ഷ​ൻ സോ​ങ്ങു​ക​ളും ഗാ​നാ​ലാ​പ​ന​വും അ​ര​ങ്ങേ​റി. ദു​ര​ന്ത​നി​വാ​ര​ണ സ​ന്ദേ​ശ​മു​യ​ർ​ത്തി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ‘മി​ന്ന​ൽ പ്ര​ള​യം’ നാ​ട​ക​വും ഗാ​ന്ധി സ്മ​ര​ണ പു​തു​ക്കി​യ നി​ശ്ച​ല​ദൃ​ശ്യ​വും സം​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടി. റ​ഹ്സ, ഖ​ൻ​സ, ജു​ബി, ഷ​ഹീ​റ, ശ​ഫാ​ഹ​ത്ത്, സ​ൽ​വ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹൈ​ദ​ർ അ​ലി മ​മ്പാ​ട് സാ​ങ്കേ​തി​ക സ​ഹാ​യം നി​ർ​വ്വ​ഹി​ച്ചു. ബ​ബി​ത സ്വാ​ഗ​ത​വും മൊ​യ്തീ​ൻ​കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malarwadi Al Khobar East Sparkle 2026
Next Story