മലർവാടി വെസ്റ്റേൻ പ്രൊവിൻസ് റമദാൻ പ്രശ്നോത്തരി സമാപിച്ചു
text_fieldsമലർവാടി സൗദി വെസ്റ്റേൻ പ്രൊവിൻസ് സംഘടിപ്പിച്ച റമദാൻ പ്രശ്നോത്തരി മത്സരത്തിൽ വിജയികളായവർ
ജിദ്ദ: മലർവാടി സൗദി വെസ്റ്റേൻ പ്രൊവിൻസ് കുട്ടികൾക്കായി സംഘടിപ്പിച്ച റമദാൻ പ്രശ്നോത്തരി മത്സരങ്ങൾക്ക് ആവേശകരമായ സമാപനം. ഫെബ്രുവരി 20 മുതൽ ഓൺലൈനായി നടന്നുവന്ന മത്സരങ്ങളുടെ ഗ്രാൻഡ് ഫൈനൽ ഇമാം ബുഖാരി ഇന്സ്ടിട്യൂട്ടിൽ നടന്നു. ഓൺലൈൻ ക്വിസ് മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്കായി ബഡ്‌സ്, കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ എന്നീ നാല് വിഭാഗങ്ങളിൽ ഹൈബ്രിഡ് മോഡിലായിരുന്നു ഫൈനൽ സംഘടിപ്പിച്ചത്. ജിദ്ദ, യാംബു, തബൂക്ക്, മക്ക, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഒരേസമയം മത്സരത്തിൽ പങ്കാളികളായി. ജിദ്ദയിൽ ഫവാസ്, ജൂന ഖലീൽ, സുമയ്യ സകരിയ, റനീഷ അസ്കർ, ദിൽഷാ വാഹിദ്, അബ്ദുർറഹ്മാൻ എന്നിവരും മറ്റു നഗരങ്ങളിൽ നൗഷാദ് മൂസ, ഫാൻസി സിറാജ്, മുന അനീസ്, മെഹറുന്നീസ എന്നിവരും മത്സരങ്ങൾക്ക് നേതൃത്വം നൽകി.
വിവിധ വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിജയികൾക്ക് ഉപഹാരങ്ങളും മെഡലുകളും വിതരണം ചെയ്തു. ഇൽഹാം, ഇസ്സ, അഷ്ഫാഖ്, അർഹാം, റസീൻ, ഇസ്യാൻ, നുഹ, ആഹിൽ, ഇസ്‌ന, ഷെസിൻ, നശ്‌വ, മുസ്ഹബ് എന്നിവർ വിവിധ കാറ്റഗറികളിൽ ജേതാക്കളായി. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനൂറോളം കുട്ടികളാണ് ഓൺലൈൻ പ്രശ്നോത്തരിയിൽ പങ്കെടുത്തത്. ദിവസേന ശരിയുത്തരം നൽകിയവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 'ഡെയിലി ക്വിസ്' വിജയികൾക്കുള്ള പ്രത്യേക സമ്മാനങ്ങളും ചടങ്ങിൽ വെച്ച് കൈമാറി.
കുട്ടികളുടെ വിജ്ഞാനവും സർഗ്ഗശേഷിയും വർധിപ്പിക്കുന്നതിനായി മലർവാടി തുടർന്നും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രൊവിൻസ് കോഓർഡിനേറ്റർ കെ.എം അനീസ് അറിയിച്ചു. ചടങ്ങിൽ തനിമ വെസ്റ്റേൻ പ്രൊവിൻസ് പ്രസിഡന്റ് നജ്മുദ്ദീൻ, പ്രൊവിൻസ് വനിത പ്രസിഡന്റ് തസ്‌നീം നിസാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

