മലർവാടി; മക്ക സോൺ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsമലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിലേക്കുള്ള മക്ക സോൺ രജിസ്ട്രേഷൻ നൗഷാദ് ഫറാജ്, ഷാഫി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
മക്ക: മലർവാടി ബാലസംഘവും ടീൻ ഇന്ത്യയും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഗ്ലോബൽ ലിറ്റിൽ സ്കോളർ ഓൺലൈൻ വിജ്ഞാനോത്സവത്തിെൻറ മക്ക സോൺ രജിസ്ട്രേഷൻ ആരംഭിച്ചു. മക്കയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ രജിസ്ട്രേഷൻ പരിപാടികൾക്ക് നൗഷാദ് ഫറാജ്, ഷാഫി എന്നിവർ ചേർന്ന് തുടക്കം കുറിച്ചു. മലർവാടി കോഒാഡിനേറ്റർ സഫീർ മഞ്ചേരി, പബ്ലിസിറ്റി കൺവീനർ ഇക്ബാൽ ചെമ്പൻ, ടി.കെ. ഷമീൽ എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റും 0506061059 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

