മലർവാടി ടീൻസ് ഗ്ലോബൽ ലിറ്റിൽ സ്കോളർ: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsഗ്ലോബൽ ലിറ്റിൽ സ്കോളറിൽ എഴുത്തുകാരി നിഖില സമീറും കുടുംബവും രജിസ്റ്റർ ചെയ്യുന്നു
റിയാദ്: അറിവിെൻറയും തിരിച്ചറിവിെൻറയും പാഠങ്ങൾ കുരുന്നുകൾക്ക് പകരുന്ന മലർവാടി ടീൻസ് ഗ്ലോബൽ ലിറ്റിൽ സ്കോളറിെൻറ നടത്തിപ്പിനായുള്ള റിയാദ് പ്രവിശ്യയിലെ സ്വാഗതസംഘം രൂപവത്കരിച്ചു. എല്ലാവർഷവും കുട്ടികൾക്കായി നടത്തുന്ന വിജ്ഞാനോത്സവത്തിെൻറ പുതിയ പതിപ്പാണ് ലിറ്റിൽ സ്കോളർ. ലോകത്തുള്ള മുഴുവൻ മലയാളി കുടുംബങ്ങൾക്കും മത്സരിക്കാൻ അവസരം തുറന്നുവെക്കുന്നതാണ് ഈ പരിപാടി. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളും കുടുംബവുമാണ് പ്രശ്നോത്തരിയിൽ പങ്കെടുക്കുക. തനിമ സാംസ്കാരിക വേദി, സ്റ്റുഡൻറ്സ് ഇന്ത്യ, മലർവാടി നേതാക്കളുടെയും പ്രവർത്തകരുടെയും ഓൺലൈൻ യോഗത്തിൽ റിയാദിലെ സ്വാഗതസംഘം രൂപവത്കരിച്ചു.
തനിമ പ്രൊവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി മുഖ്യരക്ഷാധികാരിയായും എൻജി. അബ്ദുറഹ്മാൻ കുട്ടി ചെയർമാനുമായ കമ്മിറ്റിയിൽ ഡോ. കെ.ആർ. ജയചന്ദ്രൻ, ഡോ. മുഹമ്മദ് നജീബ്, ഇബ്രാഹിം സുബ്ഹാൻ, റഷീദ് അലി കൊയിലാണ്ടി, ബി.എച്ച്. മുനീബ് എന്നിവർ ഉപദേശകസമിതി അംഗങ്ങളായിരിക്കും. അഷ്റഫ് കൊടിഞ്ഞി (ജന. കൺ.), ജമീൽ മുസ്തഫ, ഹാരിസ് മനമക്കാവിൽ (അസി. കൺ.), ഷഹ്ദാൻ, നജാത്തുല്ല, റുക്സാന ഇർഷാദ്, നിഹ്മത്ത്, അബ്ദുൽ ശുക്കൂർ, റൈജു മുത്തലിബ് (ടീം രജിസ്ട്രേഷൻ), നസീറ റഫീഖ്, ഹിശാം അബൂബക്കർ, അബ്ദുൽ മജീദ് ശുമൈസി, ഷഹനാസ് സാഹിൽ, ശരിഹാൻ ഖാലിദ്, സിനി ഷാനവാസ്, ജസീല അസ്മർ (ടീം പബ്ലിസിറ്റി), അബ്ദുറഹ്മാൻ മറായി, ഷാജന റിയാസ്, ബഷീർ പാണക്കാട്, ജാസ്മിൻ അഷ്റഫ് (സ്പോൺസർഷിപ്), സലീം ബാബു, ഫജ്ന ഷഹ്ദാൻ, നജ്ല അബ്ദുൽ ഫത്താഹ്, ജസീന സലാം (സർട്ടിഫിക്കറ്റ്), നിഹാദ്, സൽമ സമീഉല്ല, സുഹൈറ അസ്ലം, ഷറഫിൻ ഗഫൂർ (സമ്മാനം), കമ്മറ്റിയംഗങ്ങളായി സിദ്ദീഖ് ബിൻ ജമാൽ, ബഷീർ രാമപുരം, ജാസ്മിൻ അഷ്റഫ്, ഖലീൽ പാലോട്, ലബീബ്, റനീസ്, സലീം മാഹി, അബ്ദുൽ അസീസ് അൽഖർജ് എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ മലർവാടി രക്ഷാധികാരി താജുദ്ദീൻ ഓമശ്ശേരി, ഖലീൽ പാലോട്, ഷഹ്ദാൻ മാങ്കുനിപ്പോയിൽ, ജാസ്മിൻ അഷ്റഫ്, നസീറ റഫീഖ് എന്നിവർ സംസാരിച്ചു. നജാത്തുല്ല ഖിറാഅത്ത് നടത്തി. റുക്സാന ഇർഷാദ് സ്വാഗതവും അഷ്റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

