മലർവാടി ‘മഴവില്ല്’ ചിത്രരചന മത്സരം ഇന്ന് മുതൽ
text_fieldsജിദ്ദ: പ്രവാസി മലയാളി കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി മലർവാടി ബാലസംഘം വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിക്കുന്ന ‘മഴവില്ല്’ ബാല ചിത്രരചനാ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ 13 വരെ ജിദ്ദ, മക്ക, തബൂക്ക്, യാംബു, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. ജിദ്ദയിൽ ഇന്ന് വൈകിട്ട് നാല് മുതൽ ആറു വരെ അസീസിയ്യ ദൗഹത്തുൽ ഉലൂം ഇൻറർനാഷനൽ സ്കൂൾ, ശറഫിയ്യ ഇമാം അൽ ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നടക്കും. കുട്ടികളുടെ പ്രായത്തിനനുസരിച്ച് ബഡ്സ്, കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

