തബൂക്കിൽ ‘മലർവാടി കലാരവം 2026’ നാളെ
text_fieldsമലർവാടി തബൂക്ക് മുഖ്യ രക്ഷാധികാരി സിറാജ് എറണാകുളം, മലർവാടി ഗേൾസ് ക്യാപ്റ്റൻ ഹൈഫ സിറാജ്, പ്രോഗ്രാം
കമ്മറ്റി പ്രതിനിധി അസ് ലഹ് കക്കോടി എന്നിവർ
തബൂക്ക്: കുട്ടികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനായി മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന ‘കലാരവം 2026’ വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. തബൂക്കിലെ വി.എൽ.എസ് റിസോർട്ട് ആൻഡ് അരീനയിൽ വെച്ച് ഉച്ചക്ക് ഒന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് പരിപാടി നടക്കുക. 200ഓളം വിദ്യാർഥികൾ പങ്കെടുക്കുന്ന കലാമേളയിൽ 35ഓളം വ്യത്യസ്ത ഇനങ്ങളിലുള്ള മത്സരങ്ങൾ നടക്കും. മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുള്ള മത്സരാർഥികൾക്ക് മൂന്ന് മെന്റർമാരുടെ നേതൃത്വത്തിൽ മികച്ച രീതിയിലുള്ള പരിശീലനമാണ് നൽകിവരുന്നത്.
രാത്രി ഒമ്പത് മണിക്ക് നടക്കുന്ന സമാപന സംഗമവും സമ്മാനദാന ചടങ്ങും തബൂക് ഫഹദ് ബിൻ സുൽത്താൻ യൂനിവേഴ്സിറ്റി അസിസ്റ്റൻറ് പ്രഫസറും ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ തബൂക് മാനേജ്മെൻറ് ബോർഡ് അംഗവുമായ ഡോ. ജയശ്രീ ഹരീഷ് ഉദ്ഘാടനം ചെയ്യും. തബൂക്കിലെ വിവിധ സംഘടന പ്രതിനിധികളും വിവിധ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും.
കലാരവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കോഓഡിനേറ്റർ ഫൻസി സിറാജ് അറിയിച്ചു. തബൂക്കിലെ പ്രവാസി മലയാളി കുടുംബങ്ങളിലെ കുട്ടികളുടെ കലാപരമായ മുന്നേറ്റത്തിന് കരുത്തു പകരുന്ന വേദിയാകും കലാരവം എന്ന് മലർവാടി തബൂക്ക് മുഖ്യ രക്ഷാധികാരി സിറാജ് എറണാകുളം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

