‘ഒന്നിക്കാം സ്നേഹത്തണലിൽ’; മലർവാടി ജിദ്ദ നോർത്ത് ബാലോത്സവം
text_fieldsമലർവാടി ബാലസംഘം ജിദ്ദ നോർത്ത് സംഘടിപ്പിച്ച ബാലോത്സവത്തിലെ സാംസ്കാരിക സെഷൻ വഫാ സലീം
ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ‘തണലാണ് കുടുംബം’ എന്ന തനിമ കാമ്പയിനോടനുബന്ധിച്ച് ‘ഒന്നിക്കാം സ്നേഹത്തണലിൽ’ എന്ന തലക്കെട്ടിൽ മലർവാടി ബാലസംഘം ജിദ്ദ നോർത്ത് സംഘടിപ്പിച്ച ബാലോത്സവം സംഘടനാ മികവുകൊണ്ടും കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
125 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ വിവിധ ഫൺ ഗെയിംസ്, മത്സരങ്ങൾ എന്നിവ നടന്നു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ കാറ്റഗറികളിലായി നടത്തിയ മത്സരങ്ങളിൽ മുഹവിൻ ബഷീർ, ഖലീഫ ഷറഫ്, സീഷാൻ മുനീർ, ഉമർ റഫീഖ് എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.
വൈകീട്ട് നടന്ന സാംസ്കാരിക സെഷൻ ദൗഹ അൽ ഉലൂം ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ വഫാ സലീം ഉദ്ഘാടനം ചെയ്തു. മലർവാടി ജിദ്ദ നോർത്ത് രക്ഷാധികാരി റഷീദ് കടവത്തൂർ അധ്യക്ഷത വഹിച്ചു.
ട്വീറ്റ് ചെയർപേഴ്സൺ റഹ്മത്തുന്നീസ ടീച്ചർ കാമ്പയിൻ സന്ദേശം നൽകി. മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കുട്ടികൾക്ക് വഫാ സലീം, നജാത്ത് സക്കീർ, റഷീദ് കടവത്തൂർ എന്നിവർ സമ്മാനങ്ങൾ നൽകി. ബിലാൽ കൂവപ്ര അവതാരകനായിരുന്നു. ഷമീർ മാളിയേക്കൽ സ്വാഗതവും ഇ.കെ നൗഷാദ് നന്ദിയും പറഞ്ഞു.
മലർവാടി കുട്ടികൾ വിവിധ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

