യാംബുവിൽ മലർവാടി ഫാമിലി ഫെസ്റ്റ് ജൂൺ മൂന്നിന്
text_fieldsയാംബു: മലർവാടി യാംബു, മദീന ഒരുക്കുന്ന 'എസ്പാലിയർ 2022' എന്ന പേരിലുള്ള ഫാമിലി ഫെസ്റ്റ് വിപുലമായ പരിപാടികളോടെ ജൂൺ മൂന്നിന് നടക്കുമെന്ന് സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു. വിശാലമായ സൗകര്യങ്ങളുള്ള യാംബുവിലെ ആറാട്കോ എക്സിക്യൂട്ടിവ് ക്യാമ്പിൽ നടക്കുന്ന പരിപാടിയിൽ കുട്ടികൾക്കായി വിവിധ മത്സരപരിപാടികൾ ഒരുക്കുന്നുണ്ട്.
'മാജിക് ടെന്റ്', രക്ഷിതാക്കൾക്കായി 'ടേസ്റ്റി ഓവൻ' ഫുഡ് ഫെസ്റ്റ്, മദീനയിലെ മലർവാടിയുടെ പ്രമുഖ ഗായികയായ തൻസീമ മൂസയും മറ്റും പങ്കെടുക്കുന്ന സംഗീത രാവ്, മറ്റു കലാപരിപാടികൾ തുടങ്ങിയവ പരിപാടിയിൽ അരങ്ങേറും. മലർവാടി കോഓഡിനേറ്റർ മൂസ മമ്പാട് ജനറൽ കൺവീനറും നൗഷാദ് വി. മൂസ പ്രോഗ്രാം കൺവീനറുമായി വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യാംബു, മദീന മേഖലയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും https://forms.gle/fd6FCT19KtQzkz8MA എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാമെന്ന് 'എസ്പാലിയർ 2022' കൺവീനർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

