മലർവാടി ഫാമിലി ഫെസ്റ്റ് 'എസ്പാലിയർ 2022' ഇന്ന്
text_fieldsയാംബു: മലർവാടി യാംബു, മദീന ഘടകങ്ങൾ ഒരുക്കുന്ന 'എസ്പാലിയർ 2022' ഫാമിലി ഫെസ്റ്റ് വിപുലമായ പരിപാടികളോടെ വെള്ളിയാഴ്ച യാംബുവിലെ ആറാട്കോ എക്സിക്യൂട്ടിവ് ക്യാമ്പിൽ നടക്കും.
വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ കുട്ടികൾക്കായി 'മാജിക് ടെന്റ്', രക്ഷിതാക്കൾക്കായി 'ടേസ്റ്റി ഓവൻ', ഫുഡ് ഫെസ്റ്റ് എന്നിവക്കു പുറമെ മലർവാടിയുടെ പ്രമുഖ ഗായികയായ മദീനയിലെ തൻസീമ മൂസയും മലർവാടി കുരുന്നുകളും മറ്റും പങ്കെടുക്കുന്ന കലാ, സംഗീത പരിപാടികൾ അരങ്ങേറും. പരിപാടിയുടെ ഒരുക്കങ്ങൾ ഇതിനകം പൂർത്തിയായതായും പരിപാടി ആസ്വദിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മലർവാടി കോഓഡിനേറ്റർ മൂസ മമ്പാടും പ്രോഗ്രാം കൺവീനർ നൗഷാദ് വി. മൂസയും അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
