മലർവാടി 'വിത്തും കൈക്കോട്ടും' ഫലം പ്രഖ്യാപിച്ചു
text_fieldsമലർവാടി കൃഷിപാഠം മത്സര പദ്ധതിയിലെ വിജയികളായ ഉമർ അബ്ദുല്ല, ഇവ മറിയ റോയ്, ഷാദിൻ മുഹമ്മദ്
ദമ്മാം: മലർവാടി ദമ്മാം ചാപ്റ്റർ 'വിത്തും കൈക്കോട്ടും' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച കൃഷിപാഠം പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഉമർ അബ്ദുല്ല, ഇവ മറിയ റോയ്, ഷാദിൻ മുഹമ്മദ് എന്നിവർ കരസ്ഥമാക്കി. കുട്ടികളിൽ കൃഷിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് നടത്തിയ പദ്ധതിയിൽ ഒട്ടനവധി കുട്ടികൾ പങ്കെടുത്തു. വിത്ത് നടുന്നത് മുതൽ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, വളമിടൽ, കള നീക്കം ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ ഗ്രഹിക്കാൻ കൃഷിപാഠം സഹായിച്ചതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രവാസികളായ കുട്ടികളിൽ കൃഷിയിൽ താൽപര്യം വളർത്താനുതകിയ മത്സര പദ്ധതി ഉന്നത നിലവാരം പുലർത്തിയതായി വിധികർത്താക്കൾ പറഞ്ഞു. വിജയികൾക്കുള്ള സമ്മാനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. മലർവാടി ടീം ദമ്മാം ലീഡർ മുഹമ്മദ് റഫീഖ്, കോഒാഡിനേറ്റർമാരായ മഹ്ബൂബ്, നജ്ല സാദത്ത്, മെേൻറഴ്സ് സജ്ന ഷക്കീർ, മുഫീദ സ്വാലിഹ്, റുക്സാന അഷീൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

