ശിശുദിനം ആഘോഷമാക്കി മലർവാടി ബാലസംഘം
text_fieldsമലർവാടി ശിശുദിനാഘോഷത്തിന്റെ ഭാഗമായി റിയാദിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർ
റിയാദ്: ശിശുദിനത്തോടനുബന്ധിച്ച് റൗദ ഡയമണ്ട് ഇസ്തിറാഹയിൽ മലർവാടി സംഘടിപ്പിച്ച ശിശുദിനാഘോഷം റിയാദ് പ്രൊവിൻസ് കോഓഡിനേറ്റർ സാജിദ് അലി ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്തു. സീനിയർ മെന്റർ ഹാരിസ് മണക്കാവിൽ കുട്ടികളുമായി സംസാരിച്ചു. പാട്ടും കഥകളുമായി സഹീർ മൂഴിക്കൽ കുട്ടികളോടൊപ്പം സംവദിച്ചു. മലർവാടി റിയാദ് ഘടകം നടത്തിയ വിവിധ പ്രോജക്ടുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
'റമദാൻ ഫോക്കസ്' മത്സരവിജയികൾക്കുള്ള ട്രോഫികൾ രക്ഷാധികാരികളായ താജുദ്ദീൻ ഒാമശ്ശേരി, നസീറ റഫീഖ്, ബുഷ്റ ഹനീഫ്, സീനിയർ മെന്റർമാരായ നൈസി സജ്ജാദ്, ഷഹനാസ് ടീച്ചർ, റഷീഖ, അസ്ലം ആലുവ, റംസിയ എന്നിവർ നൽകി. കിഡ്സ്, ജൂനിയർ തലത്തിലായിരുന്നു മത്സരം. കിഡ്സ് വിഭാഗത്തിൽ സെറ ഉമർ, സെമ്ര ഖാദർ ഫൈറോസ്, സിമ്ര ഖാദർ ഫൈറോസ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ആശാൽ മഷൂദ്, അയ്ഹം റുബീഷ്, ലിസ്മ ലബീബ്, ലീൻ സുഹൈൽ, സൽമാൻ ബിൻ റഹ്മത്തുല്ല എന്നിവർ പ്രോത്സാഹനസമ്മാനം നേടി. ജൂനിയർ വിഭാഗത്തിൽ ഹസീൻ ഉമർ, ഹൈസ ഉമർ, അഭിഷ മഷൂദ്, ഇൽഫ സുഹൈൽ എന്നിവർ വിജയിച്ചു. ഉലയ റോസ് യൂനിറ്റിലെ യാസ്മിൻ മുഹമ്മദ്, നാജിഹ് റഹ്മാൻ (കിഡ്സ്), നസ്നിൻ ഫസൽ, അമൻ മുഹമ്മദ് (ജൂനിയർ) എന്നിവരും റൗദയിലെ മുഹമ്മദ് അയാൻ, അസ്മ ഫാത്തിമ, അബ്ദുൽ ഹലിം (കിഡ്സ്), അർവ, വിദാദ്, ഫാത്തിമ ആഫ്രിൻ, ഹനീൻ (ജൂനിയർ) എന്നിവരും ആദ്യത്തെ മൂന്നു സ്ഥാനങ്ങളും നേടി.
റിയാദ് സൗത്ത് യൂനിറ്റിലെ നെഹ്യാൻ അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷമീം, മുഹമ്മദ് റയ്യാൻ (കിഡ്സ്), സാലിഹ് (യു.കെ.ജി), ഐസ ഫാത്തിമ എന്നിവർ ജൂനിയർ വിഭാഗത്തിലും സമ്മാനങ്ങൾ നേടി. സൗദി ദേശീയദിനത്തോടനുബന്ധിച്ച് നടത്തിയ മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിൽ ഹസീൻ ഉമർ, സഫ്രിൻ ഷമീർ, മുഹമ്മദ് നുറൈസ്, നിയാസ് എന്നിവർ ഒന്നാം സ്ഥാനവും നൈഷിൻ മുഹമ്മദ്, ലംഹ ലബീബ്, ഫാത്തിമത് സഹ്റ, രീതാജ് ഷറഫിൻ എന്നിവർ രണ്ടാം സ്ഥാനവും ഐസ ഫാത്തിമ മൂന്നാം സ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

