മലപ്പുറം വലിയങ്ങാടി മഹല്‍ സമിതിയുടെ 23ാം വീടിന്റെ താക്കോല്‍ദാനം
text_fieldsവീടിന്റെ താക്കോല്‍ ദാന ചടങ്ങ് ഉദ്ഘാടനം പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിർവഹിക്കുന്നു
റിയാദ്/മലപ്പുറം: മലപ്പുറം വലിയങ്ങാടി മഹല്‍ സാധു സംരക്ഷണ സമിതി റിയാദ് യൂനിറ്റ് നിർമിച്ചുനല്‍കിയ 23ാമത്തെ വീടിന്റെ താക്കോല്‍ദാനം വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു. ഹാജിയാർപള്ളി കൈനോട് അബായത്തോട് നടന്ന ചടങ്ങില്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കളപ്പാടന്‍ സലിം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തറമ്മൽ ശരീഫ് പ്രാർഥന നടത്തി. ട്രഷറര്‍ പട്ടര്‍കടവന്‍ കുഞ്ഞിമുഹമ്മദ് അലി സ്വാഗതവും സെക്രട്ടറി റഷീദ് കൊട്ടേക്കോടന്‍ നന്ദിയും പറഞ്ഞു.
മലപ്പുറം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പരി ഹമീദ്, വാർഡ് കൗൺസിലർ ജസീല ടീച്ചർ, അമീർ കൊന്നോല, വി.വി. റാഫി, നടുത്തൊടി അബ്ദുല്‍ ജബ്ബാര്‍, എന്‍.എം. മുനീർ, ബഷീർ മങ്കരതൊടി, പരി ഉസ്മാൻ, സിദ്ദിഖ് മാഷ് തെക്കിണി, ബഷീർ കോയിമ്മ, ലത്തീഫ് മുസ്ലിയാര്, പരി അനീഷ് മാഷ്, ഹബീബ് പട്ടര്‍ക്കടവ്, ഉമര്‍ കാടേങ്ങല്‍, ഈസ്റ്റേണ്‍ സലീം, ബഷീർ പറമ്പിൽ, സലീം മങ്കരത്തോടി, പി. പരീത് എന്നിവർ സംസാരിച്ചു. ഹമിദ് ചോലക്കല്‍, മജീദ് മുഴിക്കല്‍, നാസര്‍ വടാക്കളത്തില്, ഇല്യാസ് വരിക്കോടന്‍, കെ.പി. ഷംസു, ഗഫൂർ കെട്ടി, മുഹ്സിൻ തൂമ്പത്ത് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

