മോദി രാജ്യത്തിന്റെ അന്തസ്സ് കെടുത്തിയ പ്രധാനമന്ത്രി -മലപ്പുറം ഒ.ഐ.സി.സി
text_fieldsറിയാദ്: രാജ്യത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻപോലും കഴിയാത്ത ദുർബലനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി. അനധികൃത കുടിയേറ്റക്കാരെന്നു മുദ്രകുത്തി കൊടും ക്രിമിനലുകളെപ്പോലെ കൈകാലുകളിൽ വിലങ്ങുവെച്ച് ഇന്ത്യൻ ജനതയോട് അമേരിക്ക കാണിച്ച കിരാത ചെയ്തിയോട് ഒന്ന് പ്രതിഷേധിക്കാൻ പോലും തയാറാകാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപമാനമാണ്.
ചൈന ഇന്ത്യയുടെ അതിർത്തി കൈയേറിയപ്പോഴും ഇയാൾ മൗനത്തിലായിരുന്നു. രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ചോദ്യം ചെയ്യാനുള്ള അമേരിക്കൻ ശ്രമങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്.
അന്ന് അതിനോടൊക്കെ ഇന്ദിരാ ഗാന്ധിയും മൻമോഹൻ സിങ്ങുമൊക്കെ എങ്ങനെ പ്രതികരിച്ചുവെന്ന് ചരിത്രം പറഞ്ഞുതരും. മോദിയുടേത് ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്ത് സവർക്കറുടെയും രാഷ്ട്രപിതാവിനെ കൊന്ന ഗോദ്സെയുടെയും പാരമ്പര്യമാണ്. അദ്ദേഹം ഇന്ത്യയുടെ അഭിമാനം ട്രംപിന് അടിയറവെച്ചെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
