ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ മലപ്പുറം പുളിക്കൽ സ്വദേശി ഖഫ്ജിയിൽ നിര്യാതനായി
text_fieldsഖഫ്ജി: മലപ്പുറം പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ഖഫ്ജിയിൽ നിര്യാതനായി. പുളിക്കൽ നരികുത്ത് നൂർജഹാന്‍റെയും തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖിന്റെയും മകൻ അഫ്‌സലുൽ ഹഖ് (27) ആണ് മരിച്ചത്.
ഖഫ്ജി സഫാനിയയിലെ അരാംകൊ പ്രോജക്റ്റിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അഫ്സലുൽ ഹഖ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽ പോയി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
മൃതദേഹം ഖഫ്ജി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി ഭർത്താവ് ഫൈസൽ ഫാഹിം (കോഴിക്കോട് ഗ്രിൽ, വാസ്കോ), സാമൂഹിക പ്രവർത്തകൻ ജലീൽ, പ്രവാസി വെൽഫെയർ പ്രവർത്തകൻ അൻവർ ഫസൽ എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുന്നു.
സഹോദരങ്ങൾ: അജ്മൽ, നജ്‌ല. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജുബൈലിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

