മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് വ്യാഴം, വെള്ളി ദിവസങ്ങളിൽ
text_fieldsമലപ്പുറം പ്രീമിയർ ലീഗ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദമ്മാം: ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് അഞ്ചാം സീസൺ വ്യാഴം, വെള്ളി ദിവസങ്ങളിൽ ദമ്മാം ഗൂക ഫ്ലഡ് ലീറ്റ് സ്റ്റേഡിയത്തിലും ദമ്മാം ഇ.പി.സി.എ ഗ്രൗണ്ടിലും നടക്കും. മലപ്പുറം ജില്ലക്കാരായ ഇരുന്നൂറോളം താരങ്ങൾ മാറ്റുരക്കുന്ന എം.പി.എല്ലിൽ മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് അൽ റവാദ് വളാഞ്ചേരി, ആവഞ്ചേഴ്സ് പെരിന്തൽമണ്ണ, റോയൽ സ്ട്രൈക്കേർസ് മലപ്പുറം, റോമാ കാസ്റ്റൽ കൊണ്ടോട്ടിയൻസ്, കാക്കു ഏറനാടൻസ്, മലപ്പുറം സുൽത്താൻസ്, നജീല വാസ്ക് വേങ്ങര, റെഡ് ആർ രൗസ് തിരൂർ, എം.സി.എസ് വണ്ടൂർ, സരീഖ് കോട്ടപ്പടി എന്നീ 10 ഫ്രാഞ്ചൈസ്സി ടീമുകൾ പങ്കെടുക്കും. സമകാലിക ക്രിക്കറ്റിന്റെ മികച്ച താരങ്ങൾ ഐക്കൺ കളിക്കാരായി വിവിധ ടീമുകളിൽ അണിനിരക്കും. വ്യാഴാഴ്ച ഗുക സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക, ബിസിനസ് മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. ഫൈനൽ മത്സരം വെള്ളിയാഴ്ച ഗൂക്ക സ്റ്റേഡിയത്തിൽ നടക്കും. വാർത്തസമ്മേളനത്തിൽ സഹീർ മജ്ദാൽ, നജ്മുസമാൻ ഐക്കരപ്പടി, ജാഫർ ചേളാരി, യൂനുസ് വളാഞ്ചേരി, സാബിത് ചിറക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

