മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസൺ മൂന്നിന് തുടക്കം
text_fieldsദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മയുടെ എം.പി.എൽ സീസൺ മൂന്ന് ടൂർണമെൻറ് മുജീബ് കളത്തിൽ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മയുടെ മലപ്പുറം പ്രീമിയർ ലീഗ് (എം.പി.എൽ) മൂന്നാം സീസൺ മത്സരങ്ങൾക്ക് അൽഖോബാർ സബ്സ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിൽ തുടക്കം. മാധ്യമപ്രവർത്തകൻ മുജീബ് കളത്തിൽ എം.പി.എൽ പ്രസിഡൻറ് നജ്മുസ്സമാൻ ഐക്കരപ്പടിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പ്രദീപ്കുമാർ, ഷിനു ചാക്കോ, സുരേഷ് കണ്ണൂർ, റസാഖ് തലശ്ശേരി എന്നിവർ അതിഥികളായിരുന്നു.
എം.പി.എൽ ചെയർമാൻ ശിഹാബ് വെട്ടത്തൂർ, ജനറൽ കൺവീനർ സഹീർ മജ്ദാൽ, ട്രഷറർ യൂസുഫ് മലപ്പുറം, കോഓഡിനേറ്റർ യൂസുഫ് മലപ്പുറം, വൈസ് പ്രസിഡൻറ് ആബിദ് വളാഞ്ചേരി, വൈസ് ചെയർമാൻ കെ.ടി. സാദത്ത്, കോഓഡിനേറ്റർ യൂനുസ്, ജനറൽ സെക്രട്ടറി ഷഫീഖ്, ഇസ്മാഈൽ പുള്ളാട്ട്, സാബിത്ത് ചിറക്കൽ എന്നിവർ നേതൃത്വം നൽകി. മലപ്പുറം ജില്ലയിലെ വിവിധ പട്ടണങ്ങളെ കേന്ദ്രീകരിച്ചുള്ള എട്ട് ഫ്രാഞ്ചസി ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്.

