മലപ്പുറം ഒ.ഐ.സി.സി പ്രതിഷേധസംഗമം
text_fieldsജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം
ജിദ്ദ: കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡൻറ് ജലീഷ് കാളികാവ് അധ്യക്ഷത വഹിച്ചു. ഹുസൈൻ ചുള്ളിയോട് ഉദ്ഘാടനം ചെയ്തു.
എ.ഐ കാമറ അഴിമതി, ലോക കേരളസഭ വിവാദം, എസ്.എഫ്.ഐ നേതാക്കളുടെ വ്യാജരേഖാ നിർമാണം, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം, അഴിമതിയും സ്വജനപക്ഷപാതവും, കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പും പൊലീസും തുടങ്ങിയ ഭരണവീഴ്ചകൾകൊണ്ട് പ്രതിസന്ധിയിലായ ഇടതുസർക്കാർ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കള്ളക്കേസുകൾ ചുമത്തി നടത്തുന്ന രാഷ്ട്രീയ ഫാഷിസത്തിനെതിരെ യോഗത്തിൽ സംസാരിച്ചവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കുഞ്ഞുമുഹമ്മദ് കോടശ്ശേരി, ഉമർ മങ്കട, ഇസ്മാഈൽ കൂരിപ്പൊയിൽ, മുഹമ്മദലി മക്കരപ്പറമ്പ്, ബാവ പേങ്ങാടൻ, ഫൈസൽ മക്കരപ്പറമ്പ്, സി.പി. മുജീബ് കാളികാവ് എന്നിവർ സംസാരിച്ചു. അലവി ഹാജി കൊണ്ടോട്ടി സ്വാഗതവും ഷമീർ കാളികാവ് നന്ദിയും പറഞ്ഞു. ഗഫൂർ കാളികാവ്, യാസർ പെരുവള്ളൂർ എന്നിവർ നേതൃത്വം നൽകി.

