മലപ്പുറം ഒ.ഐ.സി.സി പ്രതിഷേധിച്ചു
text_fieldsറിയാദ്: പഹൽഗാമിലേത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും മാനവികതക്കും നേരെയുമുള്ള ആക്രമണമാണെന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ജില്ല കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. സംഭവത്തെക്കുറിച്ച് ശരിയായ ദിശയിലുള്ള പഴുതടച്ച അന്വേഷണം ആവശ്യമാണ്. മതം ചോദിച്ചറിഞ്ഞു അക്രമണം നടത്തിയെന്ന ദൃസാക്ഷികളുടെ വെളിപ്പെടുത്തൽ രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ഭീകരരുടെ ശ്രമത്തിന്റെ തെളിവാണ്.
ഇത്തരം ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും ശക്തമായ തിരിച്ചടി നൽകണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
