മലപ്പുറം ഒ.ഐ.സി.സി ധനസഹായം കൈമാറി
text_fieldsറിയാദ് ശിഫയിൽ തീപിടിത്തത്തിൽ മരിച്ച ജിഷാറിന്റെ കുടുംബത്തിനുള്ള ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ധനസഹായം മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയി കൈമാറുന്നു
റിയാദ്: റിയാദ് ശിഫയിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലപ്പുറം വഴിക്കടവ് സ്വദേശി ജിഷാറിന് വേണ്ടി ഒ.ഐ.സി.സി മലപ്പുറം ജില്ലകമ്മിറ്റി സ്വരൂപിച്ച നാലു ലക്ഷം രൂപയുടെ സഹായം ജിഷാറിന്റെ കുടുംബത്തിന് കൈമാറി. ജില്ല പ്രസിഡൻറ് സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയിയാണ് കുടുംബത്തിന് ഫണ്ട് കൈമാറിയത്. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സകീർ ദാനത്ത്, മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ, ശുകൂർ മൂത്തേടം, സാദിഖ് വടപുറം, ബഷീർ വണ്ടൂർ, സുനീർ മണൽപാടം, അൻഷിദ് വഴിക്കടവ്, ഷാജി നിലമ്പൂർ, രാമകൃഷ്ണൻ മാസ്റ്റർ, വി.കെ. അനീഷ്, പി.ടി. ഉസ്മാൻ, അൻസാർ പാങ്ങിൽ, ചുണ്ടിയൻ ചെറിയാൻ, സേവ്യർ കുഞ്ഞച്ചൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

