ഒത്തുചേരലിന്റെ സ്നേഹക്കൂട്ടൊരുക്കി മലപ്പുറം ഒ.ഐ.സി.സി ‘ശിശിര ശിബിരം’
text_fieldsറിയാദ് മലപ്പുറം ജില്ല ഒ.ഐ.സി.സി ‘ശിശിര ശിബിരം’ പരിപാടിയിൽനിന്ന്
റിയാദ്: ആടിയും പാടിയും കളിച്ചും മത്സരിച്ചും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും വിശേഷങ്ങൾ പങ്കുവെച്ചും ഒത്തുചേരലിന്റെ സ്നേഹക്കൂട്ടൊരുക്കി ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ‘ശിശിര ശിബിരം’. റിയാദ് സുലൈ എക്സിറ്റ് 18 ലെ ഇസ്തിറാഹയിൽ നടന്ന ശിശിര ശിബിരത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ഫുട്ബാൾ ഷൂട്ടൗട്ട്, വടംവലി തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ചെറിയ സ്റ്റാളുകളിലായി ഒരുക്കിയ ചായ, സ്നാക്സ്, കോൺ, ബിരിയാണി, ഗ്രിൽഡ് ചിക്കൻ, കപ്പ, മീൻകറി എന്നിവ ഒത്തുചേരലിനെ രുചികരവുമാക്കി.
വണ്ടൂർ, നിലമ്പൂർ, വേങ്ങര, തിരൂരങ്ങാടി, കൊണ്ടോട്ടി, പെരിന്തൽമണ്ണ എന്നീ നിയോജക മണ്ഡലം കമ്മിറ്റികൾക്ക് കീഴിലുള്ള ടീമുകൾ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരത്തിൽ തിരൂരങ്ങാടി നിയോജക മണ്ഡലം ടീം ജേതാക്കളായി. വേങ്ങര നിയോജക മണ്ഡലം രണ്ടാം സ്ഥാനക്കാരായി. വിജയികൾക്ക് ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ, റഹ്മാൻ മുനമ്പത്ത് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, അബ്ദുല്ല വല്ലാഞ്ചിറ, സലീം കളക്കര, സക്കീർ ദാനത്ത്, അമീർ പട്ടണത്ത്, യഹ്യ കൊടുങ്ങല്ലൂർ, രഘുനാഥ് പറശ്ശിനിക്കടവ്, ജയൻ കൊടുങ്ങല്ലൂർ എന്നിവർ അതിഥികളായി.
പ്രോഗ്രാം കൺവീനർ വഹീദ് വാഴക്കാട്, ജില്ല ഭാരവാഹികളായ ജംഷാദ് തുവ്വൂർ, സാദിഖ് വടപുറം, സൈനുദ്ദീൻ, ഷറഫു ചിറ്റൻ, ഷമീർ മാളിയേക്കൽ, ഭാസ്കരൻ, ഉണ്ണി വാഴയൂർ, പ്രഭാകരൻ, അൻസാർ വാഴക്കാട്, മുത്തു പാണ്ടിക്കാട്, ബൈജു വേങ്ങര, ഷൗക്കത്ത് നിലമ്പൂർ, ഷുക്കൂർ ശിഫ, അബൂബക്കർ, റഫീഖ് കൊടിഞ്ഞി, ബഷീർ വണ്ടൂർ, അൻസാർ നൈതല്ലൂർ, അലി അഹമ്മദ് ആസാദ്, ബഷീർ കോട്ടക്കൽ, സലീം വാഴക്കാട്, ബനൂജ്, മജീദ് ന്യൂസ് സിക്സ്റ്റീൻ, ഫൈസൽ തമ്പലക്കാടൻ, ഉമർ അലി വേങ്ങര, സഗീർ വണ്ടൂർ, മുജീബ് പെരിന്തൽമണ്ണ, ഫിറോസ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

