മലപ്പുറം സ്വദേശിയുടെ ആൾക്കൂട്ട കൊലപാതകം: പ്രവാസി വെൽഫെയർ അപലപിച്ചു
text_fieldsറിയാദ്: സംഘ്പരിവാറിന്റെ കൃത്യമായ വംശീയ വിരുദ്ധ അജണ്ടയുടെ ഭാഗമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലപാതക പരമ്പരകളുടെ ഒടുവിലത്തെ ഇരയാണ് കഴിഞ്ഞ ദിവസം കർണാടകയിൽ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അഷറഫ് എന്ന ചെറുപ്പക്കാരനെന്ന് പ്രവാസി വെൽഫെയർ ബത്ഹ ഏരിയ കമ്മിറ്റി യോഗം അപലപിച്ചു. അധികാരത്തിലിരിക്കുന്നവരുടെ കൂടി ഒത്താശയോടെ നടപ്പാക്കുന്ന ഇത്തരം ഹീനകൃത്യങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ലോകം മുഴുവൻ ഉറ്റു നോക്കുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനുവലിയ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും യോഗം വിലയിരുത്തി.
ദേശീയതയുടെ പേരിൽ ഇനിയും ഇത്തരം ഗൂഢ പദ്ധതികളുമായി സംഘ്പരിവാർ മുന്നോട്ടു പോകുന്നത് ഹിതകരമല്ലെന്നും ഇത്തരം സംഭവവികാസങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ജനാധിപത്യ മതേതര ബോധ്യമുള്ള പൗരന്മാർ നിരന്തരം ജാഗ്രത പുലർത്തണമെന്നും അഭിപ്രായപ്പെട്ടു. യോഗത്തിൽ ഏരിയ പ്രസിഡൻറ് അഡ്വ. ജമാൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷമീർ മേലേതിൽ, ശിഹാബ് കുണ്ടൂർ, അഫ്സൽ ഹുസ്സൈൻ, റുഫൈദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

