Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു
text_fieldsbookmark_border
മദീന: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ മലപ്പുറം തെന്നല സ്വദേശി മണ്ണിൽകുരിക്കൽ അബൂബക്കർ (66) മദീനയിൽ നിര്യാതനായി.
ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനത്തിലായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യയും കൂടെ ഹജ്ജിന് എത്തിയിട്ടുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി കോഓർഡിനേറ്റർ കെ.എ സലീമിന്റെ നേതൃത്വത്തിൽ മരണാന്തര നടപടികൾ പൂർത്തിയാക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ മൃതദേഹം മദീനയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

