Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിയാദിൽ മലപ്പുറം സ്വദേശി നിര്യാതനായി
text_fieldsbookmark_border
റിയാദ്: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയവേ തേഞ്ഞിപ്പലം ചെനക്കലാങ്ങാടി കൊയപ്പ പാണബ്ര വെള്ളകാട്ടിൽ പുതിയ വീട്ടിൽ സിദ്ദീഖ് (53) ആണ് മരിച്ചത്.
പിതാവ്: പരേതനായ കുഞ്ഞി മൊയ്തീൻ. മാതാവ്: കദീജ. ഭാര്യ: സൈനബ, മക്കൾ: സുഹൈൽ, ഫസീല. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് രംഗത്തുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
Next Story

