Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ജിദ്ദയിൽ കുത്തേറ്റ് മരിച്ചു
text_fieldsbookmark_border
ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ കുത്തേറ്റ് മരിച്ചു. കൂട്ടിലങ്ങാടി ചേലൂർ സ്വദേശി മൈലപ്പുറം പറമ്പിൽ അബ്ദുൽ അസീസ് (അബ്ദുകാക്ക 60) ആണ് മരിച്ചത്. ജിദ്ദ സനാഇയയിൽ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു.
കമ്പനിയിൽ വെച്ച് സഹജീവനക്കാരനായ പാക്കിസ്ഥാൻ പൗരന്‍റെ കുത്തേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു എന്നാണ് പ്രാഥമിക വിവരം. തടയാൻ ശ്രമിച്ച മറ്റു ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
36 വർഷമായി സൗദിയിൽ പ്രവാസിയായ അബ്ദുൽ അസീസ് 30 വർഷത്തോളമായി നിലവിലുള്ള കമ്പനിയിൽ ജോലിക്കാരനായിരുന്നു. കൂട്ടിലങ്ങാടി ചേലൂർ മഹല്ല് ജിദ്ദ കമ്മറ്റി പ്രസിഡന്‍റായിരുന്നു. നാല് പെൺകുട്ടികളടക്കം അഞ്ച് മക്കളുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

