കോവിഡ്​ ബാധിച്ച്​ മലപ്പുറം സ്വദേശി ജുബൈലിൽ മരിച്ചു

17:42 PM
23/05/2020

ജുബൈൽ: കോവിഡ്​ ബാധിച്ച്​ മലപ്പുറം സ്വദേശി ജുബൈലിൽ മരിച്ചു. ചേലേമ്പ്ര ചാലിപ്പറമ്പ് നാരായണൻ - ശാന്ത ദമ്പതികളുടെ മകൻ പ്രമോദ് മുണ്ടാണി (40) ആണ്  മരിച്ചത്. പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നാണ്​ ഇദ്ദേഹത്തെ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ് പരിശോധന ഫലം  പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വ​​െൻറിലേറ്ററിലേക്ക്​ മാറ്റിയിരുന്നു. അവിടെ വെച്ചാണ്​ അന്ത്യം. 

ജുബൈലിലെ സ്വകാര്യ  കമ്പനിയിൽ അഞ്ചു വർഷമായി മെക്കാനിക്കൽ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ പ്രസാദ് മുണ്ടാണി ജുബൈലിൽ ഉണ്ട്. ഭാര്യ: ഉഷ. രണ്ടു  പെണ്മക്കളുണ്ട്. മരണാനന്തര നടപടി ചെയ്യാൻ ​പ്രവാസി സാംസ്​കാരിക വേദി ​പ്രവർത്തകൻ സലീം ആലപ്പുഴ രംഗത്തുണ്ട്​.

Loading...
COMMENTS