മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsഅഫ്സൽ
ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. ആലിപ്പറമ്പ് പഞ്ചായത്ത് വട്ടപ്പറമ്പ് സ്വദേശി പാക്കത്ത് മുഹമ്മദ് അഫ്സൽ (35) ആണ് മരിച്ചത്.
ജിദ്ദ ഖാലിദ് ബിൻ വലീദ് റോഡിലെ കമ്പ്യൂട്ടർ സ്ഥാപനത്തിലെ എൻജിനീയറായിരുന്നുമൂന്ന് വർഷം മുമ്പാണ് സൗദിയിലെത്തിയത്. പിതാവ്: പാക്കത്ത് മുഹമ്മദ് (കുഞ്ഞാണി), മാതാവ്: അരീക്കാട്ടുപറമ്പിൽ മൈമൂന, ഭാര്യ: കിളിയേങ്ങൽ ഉവൈസ, മക്കൾ: ഫാത്തിമ അജുവ (ഏഴ് വയസ്സ്), ഫാത്തിമ അസ (രണ്ട് മാസം), സഹോദരിമാർ: ഹസനത്ത്, മുഹ്സിന, ആമിന. നിലവിൽ മൃതദേഹം ജിദ്ദയിലെ ബക്ഷ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

