ജുബൈലിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
text_fieldsജുബൈൽ: ദമ്മാം-ജുബൈൽ ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി എം.വി.ഷൗക്കത്തലി (55) മരിച്ചു. റിയാദിൽ നിന്നും ജുബൈലിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. ഹൈവേയിൽ പെട്രോൾ പമ്പിന് സമീപമെത്തിയപ്പോൾ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് വാഹനം നിർത്തിയിട്ട് റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
20 വർഷമായി സൗദിയിലുള്ള ഷൗക്കത്തലി സെയിൽസ് രംഗത്ത് ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കെ.എം.സി.സി വെൽഫയർ വിഭാഗം ഭാരവാഹികളായ ഹുസൈൻ നിലമ്പൂരിന്റെയും ഇഖ്ബാൽ ആനമങ്ങാടിന്റെയും നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

