Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ വിഷവാതകം...

റിയാദിൽ വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു

text_fields
bookmark_border
റിയാദിൽ വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു
cancel

റിയാദ്: താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മാഈൽ (51) ആണ് റിയാദിലെ മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. റിയാദിലെ അസസീയയിൽ താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കുന്നതിനായി സൾഫ്യൂരിക് ആസിഡ് ഒഴിച്ചിരുന്നു. ഇതിൽ നിന്നും പുറപ്പെട്ട തീവ്രമായ വിഷവാതകം ശ്വസിച്ചതാണ് മരണത്തിന് കാരണമായത്. ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്‌റൂമിൽ പോയ ഈസ്മാഈൽ വാതകം ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ അൽഈമാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു.

ആലസ്സൻകുട്ടിയാണ് പിതാവ്. ഭാര്യ: നസീറ. മക്കൾ: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്‍റെ നേതൃത്വത്തിൽ നടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsMalayali death
News Summary - Malappuram native dies after inhaling toxic gas in Riyadh
Next Story