മലപ്പുറം സ്വദേശി റിയാദിൽ കുഴഞ്ഞു വീണ് മരിച്ചു
text_fieldsസിദ്ദിഖ്
റിയാദ്: മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. ചെമ്മേരിപാറ സ്വദേശി സിദ്ദിഖ് (57) ആണ് മർച്ചത്. ജോലിക്ക് ഹജരാകേണ്ട സമയം കഴിഞ്ഞും സിദ്ദിഖിനെ കാണാതായതിനെ തുടർന്ന് സുഹൃത്ത് ആസാദ് ചേമ്പിൽ റൂമിൽ അന്വേഷിച്ചെത്തിയപ്പോൾ ഇദ്ദേഹം അവശനായി റൂമിൻ്റെ തറയിൽ കിടക്കുന്നതാണ് കണ്ടത്.
ഉടൻ റെഡ് ക്രസന്റ് ആംബുലൻസ് എത്തി പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്തുള്ള നാഷനൽ കെയർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ആശുപത്രിയിൽ എത്തും മുമ്പ് മരിക്കുകയായിരുന്നു. 30 വർഷത്തോളമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്നു. പരേതരായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകനാണ്.
ഭാര്യ: റംല മക്കൾ: മുഹമ്മദ് ഷമീർ, മുഹമ്മദ് സമ്മാസ്, സബാന അഫ്സത്ത്. കേളി മലാസ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ പി.എൻ.എം റഫീഖ്, ഏരിയ പ്രസിഡന്റ് മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

