റിയാദ്: നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി നിര്യാതനായി. മലപ്പുറം ആനക്കയം സ്വദേശി കുന്നക്കാടൻ അബ്ബാസ് (54) ആണ് മലസിലെ നാഷനൽ കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കുന്നക്കാടൻ അസൈനാർ, ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാക്കിറ ബീഗം. മക്കൾ: ഷിബിന, അൻസിന. മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, ജനറൽ കൺവീനർ ഷറഫു പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവത്തകർ രംഗത്തുണ്ട്.