Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി മക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി മക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

മക്ക: ഹൃദയാഘാതം മൂലം മലയാളി മക്കയിൽ മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി മൂന്നാംപടി സ്വദേശി തയ്യിൽ പാലാട്ട് തടത്തിൽ മുഹമ്മദ്‌ (58) ആണ് ജമൂമിന് സമീപം മദുരക്കയിലെ താമസസ്ഥലത്ത്‌ മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ശേഷം വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിലാണ് കണ്ടത്.

30 വർഷമായി മക്കയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഭാര്യ: റുഖിയ, മക്കൾ: ഷിബിലി സ്വാലിഹ് (കുവൈത്ത്), മസൂദ്, സമീമ, ഹബീബ, സഫ്‌വാൻ, ഫിദ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malappuram native died in Mecca -gulf news
Next Story