മലപ്പുറം സ്വദേശി യാംബുവിൽ കുഴഞ്ഞുവീണു മരിച്ചു
text_fieldsയാംബു: മലപ്പുറം സ്വദേശി യാംബുവിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു. നിലമ്പൂർ വല്ലപ്പുഴ ചാലിയിൽ സ്വദേശി അബ്ദുൽ കരീം കല്യാൺതോടൻ (50) ആണ് മരിച്ചത്. ഇദ്ദേഹം ജോലി ചെയ്യുന്ന ഭക്ഷണശാലയിൽ ശനിയാഴ്ച രാവിലെയാണ് കുഴഞ്ഞുവീണു മരിച്ചത്.
ഒന്നര പതിറ്റാണ്ടായി ജിദ്ദയിലും യാംബുവിലും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു. പരേതരായ കല്യാൺതോടൻ കോയ, ആയിഷ ദമ്പതികളുടെ മകനാണ്.
ഭാര്യ: നജ്മുന്നിസ. മക്കൾ: ഫാസില, ഫസ്ന, ഫാബിസ്. മരുമക്കൾ: ഷമീർ, ഷബീർ. സഹോദരങ്ങൾ: പരേതനായ അലവി, ഹുസൈൻ, ഫാത്തിമ സുബൈദ, റംലത്ത്. മൃതദേഹം യാംബു ജനറൽ ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇദ്ദേഹത്തിന്റെ നാട്ടുകാരും സുഹൃത്തുക്കളും സാമൂഹ്യ സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

