Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി തബൂക്കിൽ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
പ്രവാസം അവസാനിപ്പിച്ച് ഈ മാസം നാട്ടിൽ പോകാൻ ഫൈനൽ എക്‌സിറ്റ് വിസ അടിച്ച് ഇരിക്കെയാണ് മരണം
മലപ്പുറം സ്വദേശി തബൂക്കിൽ കുഴഞ്ഞുവീണ് മരിച്ചു
cancel

തബൂക്ക്: മലപ്പുറം സ്വദേശിയെ ബാത്ത് റൂമിൽ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പുഴി സ്വദേശി സുബ്രഹ്മണ്യൻ (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ബാത്ത് റൂമിൽ പോയിട്ട് ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് സഹതാമസക്കാർ അന്വേഷിച്ചപ്പോഴാണ് കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തബൂക്ക് ഫൈസലിയയിൽ 24 വർഷമായി ഗ്യാസ് ഷോപ് നടത്തിവരികയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് ഈ മാസം നാട്ടിൽ പോകാൻ ഫൈനൽ എക്‌സിറ്റ് വിസ അടിച്ച് ഇരിക്കെയാണ് മരണം.

ഭാര്യ: നിഷ, മക്കൾ: ശ്യാംജിത്, ശ്യാമിലി. മൃതശരീരം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള നിയമനടപടിക്രമങ്ങൾ മാസ് തബൂക്ക് പ്രവർത്തകർ മുഖേന നടന്നുവരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story