Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം കാളികാവ് സ്വദേശി റാബഖിൽ നിര്യാതനായി
text_fieldsbookmark_border
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം കാളികാവ് സ്വദേശി റാബഖിൽ നിര്യാതനായി. അഞ്ചച്ചവടി പരിയങ്ങാട് തെക്കുംപുറവൻ വീട്ടിൽ മുഹമ്മദ് ഖാലിദ് (56) ആണ് മരിച്ചത്. റാബഖ് ടെലിമണി ബേങ്കിന് സമീപം ലോൺട്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: മൈമൂന. മക്കൾ: ഇസ്രത്ത്, മുഹമ്മദ് അമീൻ, മുഹമ്മദ് അജ്മൽ. മരുമകൻ: എം.കെ അസീസ് റഹ്മാൻ. സഹോദരങ്ങൾ: ഹംസ ഫൈസി, റുഖിയ്യ, സുലൈഖ.
റാബഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി റാബഖിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story

