റിയാദ് പ്രവാസി യൂസുഫിെൻറ മൃതദേഹം നാട്ടിൽ കൊണ്ടുപോയി
text_fieldsറിയാദ്: കഴിഞ്ഞ ശനിയാഴ്ച റിയാദിലെ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ സ്വദേശി യൂസുഫ് വേലിൽപറ്റയുടെ (57) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. ശനിയാഴ്ച രാവിലെ ഏഴിന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കും. 25 വർഷമായി റിയാദിൽ പ്രവാസിയായ യൂസുഫ് ഇലക്ട്രീഷനായിരുന്നു. ഭാര്യയും മക്കളും റിയാദിൽ ഒപ്പമുണ്ടായിരുന്നു. അവരെ നാട്ടിലയച്ചു.
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, നൗഫൽ തിരൂർ, മുബാറക്ക് അരീക്കോട് സക്കീർ താഴേക്കോട്, ഇസ്മാഈൽ പടിക്കൽ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്. മുഹമ്മദാണ് യൂസുഫിെൻറ പിതാവ്. മാതാവ്: ബിച്ചു പാത്തു, ഭാര്യ: ശറഫുന്നീസ. മക്കൾ: ആഷിഖ്, നഹി യൂസുഫ്, മുഹമ്മദ് യൂസുഫ്, റിൻഷാ റീം.

