Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി റിയാദിന് സമീപം നിര്യാതനായി
text_fieldsbookmark_border
Listen to this Article
റിയാദ്: മലയാളി സൗദി അറബ്യേയിൽ നിര്യാതനായി. മലപ്പുറം വള്ളിക്കുന്ന് ചേലേമ്പ്ര സ്വദേശി പുല്ലിപറമ്പ് നമ്പലക്കണ്ടി അബ്ദുല്ല (48) ആണ് അൽഗാത്തിലെ താമസസ്ഥലത്ത് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ഇദ്ദേഹത്തിന്റെ ഭാര്യയും ഒരു മകളും മരുമകനും ഒപ്പമുണ്ട്. മറ്റ് രണ്ട് മക്കൾ നാട്ടിലാണ്.
പരതേനായ അലവിയാണ് പിതാവ്. മാതാവ്: കുഞ്ഞി പാത്തുമ്മ (പരേത). ഭാര്യ: സൗദ, മക്കൾ: മുർഷിദ് അലി ഖാൻ, അസ്‌കാൻ മുഹ്സിൻ അൻജൂം, ശഹല ഷെറിൻ.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മരുമകന്‍ ശിഹാബിനെ സഹായിക്കാൻ അൽഗാത്ത് കെ.എം.സി.സി ഭാരവാഹികളായ നാസർ മണ്ണാര്‍ക്കാട്, ബാബു പാലക്കാട്, അയ്യൂബ് കാവനൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഇസ്ഹാഖ് താനൂർ, ജാഫർ ഹുദവി എന്നിവർ രംഗത്തുണ്ട്. മൃതദേഹം അൽഗാത്തിൽ ഖബറടക്കും.
Next Story

